വെള്ളിലാപ്പിള്ളി: സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിൽ അവധിക്കാല ക്യാമ്പ് റിഥം 2022ന് തിരിതെളിഞ്ഞു.
സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗീസ് ഞാറക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബാലമാന്ത്രികൻ മജീഷ്യൻ കണ്ണൻമോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് മുഖ്യാതിഥിയായിരുന്നു. രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ്, ബി.ആർ.സി. കോഓർഡിനേറ്റർ വി.എസ് സാജൻ, സിസ്റ്റർ റോസ് സെബാസ്റ്റ്യൻ, സിസ്റ്റർ മേഴ്‌സി, ജോബി എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മജീഷൻ കണ്ണൻമോന്റെ മാജിക്‌ഷോയും അരങ്ങേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ അശോക് ജി., സിസ്റ്റർ ഡെയ്‌സി ചൊവ്വേലിക്കുടി, രഞ്ജിത്ത് ജോസഫ് മാത്യു, മനോജ് സി. ജോർജ്ജ്, ഡി. ജലജ, വി.എസ്. സാജൻ, ബിബിൻ ചന്ദ്രൻ, ഡേവീസ് സി. ജേക്കബ്, ശ്രുതി ജോസഫ്, ഡോണ ജോയി, ആന്റോ ഷെറിൻ, രശ്മി ആർ., ഷാന്റി അൽഫോൻസ് എന്നിവർ ക്ലാസുകൾ നയിക്കും. 200 കുട്ടികളാണ് റിഥം2022 റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നത്.