
കോട്ടയം . ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വൻ വിജയമായതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടാമത്തെ ശസ്ത്രക്രിയയും പൂർത്തിയായി. ഇന്നലെ രാവിലെ എട്ടരയോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11.45 ഓടെയാണ് പൂർത്തിയാക്കിയത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ആർ എസ് സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകളും അമൃത ആശുപത്രിയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. ദീർഘനാളായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന അഭിഭാഷകനാണ് പുതിയ കരൾ തുന്നിപ്പിടിപ്പിച്ചത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് .ടി കെ ജയകുമാർ അടങ്ങുന്ന സംഘവും അമൃത ആശുപത്രിയിലെ ഡോക്ടർമാരായ സുധീന്ദ്രൻ, രേഖ, ദിനേശ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.