phtgrphy

കോട്ടയം . കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ, ഫോട്ടോ വൈഡ് ക്യാമറ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ഫോട്ടോഗ്രഫി പഠന ക്യാമ്പ് ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ ആരംഭിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്‌സിക്യൂട്ടീവ് ഡയറക്ടർ വി ജയകുമാർ, അനിൽ കണിയാമല, മാനേജിംഗ് കമ്മിറ്റിയംഗം ബിനോയ് വേളൂർ, പബ്ലിക് ലൈബ്രറി എക്‌സിക്യൂട്ടീവ് സെക്രട്ടറി വിജയകുമാർ, ജോയിന്റ് സെക്രട്ടറി ഷാജി വേങ്കടത്ത് എന്നിവർ പങ്കെടുത്തു.ഫോട്ടോഗ്രഫി ക്ലാസുകൾക്ക് പുറമേ സ്ലൈഡ് ഷോയും കുട്ടികളുടെ സിനിമാ പ്രദർശനവും നടന്നു.