തുലാപ്പള്ളി: ശ്രീ വൈകുണ്ഠപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവും 9-ാമത് ഭാഗവത സപ്താഹയജ്ഞവും ആരംഭിച്ചു. ഇന്ന് രാവിലെ 7ന് വിഷ്ണുസഹസ്രനാമജപം, 1ന് അന്നദാനം, വൈകിട്ട് 5.30ന് ലളിതാസഹസ്രനാമാർച്ചന. 9ന് രാവിലെ 6ന് ഗണപതിഹോമം, 7ന് വിഷ്ണുസഹസ്രനാമാർച്ചന, വൈകിട്ട് 7ന് പ്രഭാഷണം. 10ന് രാവിലെ 7ന് വിഷ്ണുസഹസ്രനാമാർച്ചന, 11ന് ഉണ്ണിയൂട്ട്, 1ന് അന്നദാനം, 5.30ന് ലളിതസഹസ്രനാമാർച്ചന, വൈകിട്ട് 7ന് പ്രഭാഷണം. 11ന് രാവിലെ 7ന് വിഷ്ണുസഹസ്രനാമജപം. 8 മുതൽ മഹാമൃത്യുഞ്ജയ ഹോമം, 1ന് അന്നദാനം, 5.30ന് ലളിതാസഹസ്രനാമാർച്ചന, 7ന് പ്രഭാഷണം. 12ന് രാവിലെ 8 മുതൽ ഭാഗവതപാരായണം, 1ന് അന്നദാനം, വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ, 7ന് പ്രഭാഷണം. 13ന് രാവിലെ 7ന് വിഷ്ണുസഹസ്രനാമജപം, 10ന് നവഗ്രഹപൂജ, 1ന് അന്നദാനം, 7ന് പ്രഭാഷണം. 14ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11ന് ഭാഗവത സമർപ്പണം, 1ന് അന്നദാനം. 15ന് രാവിലെ 6ന് ഗണപതിഹോമം, 10ന് കൊടിയിറക്ക്.