മാന്നാനം : പ്ലാത്താനത്ത് ശാലിനി ചന്ദ്രനും മക്കൾക്കും തല ചായ്ക്കാൻ വീടൊരുങ്ങി. എസ്.എൻ.ഡി.പി യോഗം മാന്നാനം ശാഖയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. 22ന് മന്ത്രി വി.എൻ വാസവൻ വീടിന്റെ താക്കോൽ ശാലിനി ചന്ദ്രന് കൈമാറും. ഒരു വർഷം മുൻപ് ശാലിനിയുടെ ഭർത്താവിന്റെ മരണാനന്ദര ചടങ്ങുമായി ബന്ധപെട്ട് എത്തിയപ്പോഴാണ് കുടുംബത്തിന്റെ ദയനീയ സ്ഥിതി ശാഖാ ഭാരവാഹികൾ തിരിച്ചറിയുന്നത്. തുടർന്ന് വീട് നിർമ്മിച്ചു നൽകാൻ ശാഖാ ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. കോട്ടയം എസ്.എൻ.ഡി.പി യൂണിയനും പിന്തുണ നൽകി. ശാഖാപ്രസിഡന്റ് സജീവ് കുമാർ, സെക്രട്ടറി മോഹൻദാസ്, മാനേജിംഗ് കയറ്റി അംഗങ്ങൾ തുടങ്ങിയവർ വീട് നിർമ്മാണത്തിന് നേതൃത്വം നൽകി.