കല്ലറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലറ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 10ന് രാവിലെ 10ന് കല്ലറ പുത്തൻപള്ളി പാരിഷ്ഹാളിൽ നടക്കും. രാവിലെ 10ന് പതാക ഉയർത്തൽ, രജിസ്‌ട്രേഷൻ, 10.30ന് താലൂക്ക് പ്രസിഡന്റ് ജോൺ പോൾ തെക്കുംപള്ളി സെമിനാർ നയിക്കും. 11.30ന് പൊതുയോഗം കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് സജി ടി. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. യൂണിറ്റ് ജനറൽ സെക്രട്ടറി എം.വി മോഹൻദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. യൂണിറ്റ് ട്രഷറർ എം.സി സാജു വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എം പണിക്കർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി പി.കെ രാജേന്ദ്രൻ, കെ.ജെ മാത്യു എന്നിവർ പങ്കെടുക്കും. പി.ടി സണ്ണി സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ദിവാകരൻ നന്ദിയും പറയും. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യും. തുടർന്ന് തെരഞ്ഞെടുപ്പ്, സ്‌നേഹവിരുന്ന്.