ഏറ്റുമാനൂർ : പുന്നത്തറ മണിമലകാവ് ദേവീക്ഷേത്രത്തിലെ 9ാമത് പ്രതിഷ്ഠാവാർഷികവും ഉത്സവവും, ചുറ്റമ്പലസമർപ്പണവും 10 മുതൽ 14 വരെ നടക്കും. 10ന് രാവിലെ 8ന് ആമേടമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പപൂജ. വൈകുന്നേരം 6.15 ന് ഭക്തർ 109 ചുറ്റുവിളക്കുകൾ തെളിയിച്ച് ചുറ്റമ്പലം നാടിന് സമർപ്പിക്കും. തുടർന്ന് മന്ത്രി വി എൻ വാസവൻ സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ അഡ്വ. കെ.സുരേഷ് കുറുപ്പ്, മുനിസിപ്പൽ ചെയർപേഴ്‌സൺ ലൗലി ജോർജ്ജ്, മുനിസിപ്പൽ കൗസിലർമാരായ ഇ.എസ് ബിജു, സുനിത ബിനീഷ്, പ്രിയ സജീവ്, പി എസ് വിനോദ്, മഞ്ജു അലോഷ്, കെ കെ ശോഭനകുമാരി, മുൻ മുനിസിപ്പൽ ചെയർമാൻ ബിജു കുമ്പിക്കൻ, സതീശൻ കെ നമ്പൂതിരി, അജിത് കുമാർ എന്നിവർ സംസാരിക്കും. 11ന് വൈകുന്നേരം ആചാര്യവരണം. തിരുവരങ്ങിൽ ചാക്യാർകൂത്ത്. തുടർന്ന് ഡോ. വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഗായത്രി വീണകച്ചേരി. 12ന് വൈകുന്നേരം 7ന് പ്രൊഫ. സരിത അയ്യരുടെ പ്രഭാഷണം. തുടർന്ന് ഓട്ടൻതുള്ളൽ. 13ന് പൊങ്കാല.11.30ന് നാരങ്ങാ വിളക്ക്, പ്രസാദഊട്ട്. വൈകിട്ട് 7ന് പ്രഭാഷണം,​ തുടർന്ന് കലാപരിപാടികൾ.
14 ന് രാവിലെ 9 ന് പഞ്ചവിംശതി ദ്രവ്യ കലശം. 10.30 ന് കലാശാഭിഷേകം. സോപാന സംഗീതം,​ മഹാപ്രസാദഊട്ട് വൈകിട്ട് 7 ന് പ്രഭാഷണം,​ തുടർന്ന് ഫ്യൂഷൻ നൈറ്റ്‌സ്. ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരി, മേൽശാന്തി മഹേഷ് ദാമോദരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ശിവശങ്കരൻ നായർ (ജയൻപിള്ള), സെക്രട്ടറി ചന്ദ്രബാബു ആലയ്ക്കൽ, വൈസ് പ്രസിഡന്റ് സുരേഷ് കൊറ്റോത്ത്, ദേവസ്വം മാനേജർ ദിനേശൻ പുളിക്കപ്പറമ്പിൽ, രക്ഷാധികാരി പ്രസാദ് പനമറ്റം എന്നിവർ അറിയിച്ചു.