ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 35-ാം നമ്പർ ആർപ്പൂക്കര ശാഖയിലെ ശ്രീഷൺമുഖ വിലാസം ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയുടെ ഏഴാമത് വാർഷികം 12 ന് നടക്കും. കുമരകം എം.എൻ.ഗോപാലൻ തന്ത്രി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 10.30 ന് കലശാഭിഷേകം, 12 ന് അന്നദാനം, വൈകിട്ട് 5.30 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, 7 ന് ഭക്തിഗാനമേള.