ആനിക്കാട്: ഈഴക്കുന്നേൽ ശ്രീദുർഗ്ഗാ ഭദ്രകാളീ ക്ഷേത്രത്തിലെ 10-ാമത് പ്രതിഷ്ഠാദിന ഉത്സവം 11നും 12നും നടക്കും. ക്ഷേത്രാചാര്യൻ കാമാക്ഷി കുമാരൻ തന്ത്രി, ശ്രീജിത്ത് ശാന്തി, സജിത്ത് ശാന്തി വാരനാട് എന്നിവർ കാർമ്മികത്വം വഹിക്കും. 11ന് വൈകുന്നേരം 5.15ന് നടതുറക്കൽ, തുടർന്ന് പ്രാസാദശുദ്ധിക്രിയകൾ, 6.15ന് ദീപാരാധന, 7.30ന് അത്താഴപൂജ. 12ന് 4.30ന് പള്ളിയുണർത്തൽ, 5ന് ഹരിനാമകീർത്തനം, 5.15ന് നിർമ്മാല്യദർശനം, 6ന് ഉഷപൂജ, 6.15ന് അഷ്ടദ്രവ്യഗണപതിഹോമം, കലശാഭിഷേകം, സോപാനസംഗീതം, സർപ്പപൂജ, പ്രസാദം ഊട്ട്, വൈകുന്നേരം 5ന് നടതുറക്കൽ, 6.15ന് ദീപാരാധന, താലപ്പൊലി, അത്താഴപൂജ, വടക്കുംപുറത്ത് ഗുരുതി.