പാലാ: കാഞ്ഞിരംകവല മേച്ചാൽ നരിമറ്റം റോഡ് നവീകരണം മലയോര മേഖലയുടെ വികസനത്തിന് നിർണായക പങ്കുവഹിക്കുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, ജോയി സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, മേച്ചാൽ വാർഡ് മെമ്പർ പി എൽ ജോസഫ്, യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.