fish

കോട്ടയം. ഒരുമാസം മുമ്പുണ്ടായിരുന്ന വിലക്കുറവിൽ നിന്ന് മീൻ വില കുതിച്ചുകയറുന്നു. മീനിന്റെ ലഭ്യത കുറഞ്ഞതും ട്രോളിംഗുമാണ് വില വർദ്ധനവിന് ഇടയാക്കിയത്. നോമ്പ് കാലത്ത് ഇറച്ചി, മീൻ വില കുറയുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ, നോമ്പിന് ശേഷം, മീൻവിലയിൽ വലിയ വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ദിനംപ്രതിയാണ് കൂടിക്കൊണ്ടിരിക്കുന്നത്. വലിയ മീനുകൾക്കാണ് വിലയിൽ വലിയ വർദ്ധന.

മത്തി, വെള്ളമോത, അയല, കിളി, വറ്റ, ചൂര, ഓലക്കൊഴുവ എന്നിവയ്ക്കാണ് ഏറെയും ആവശ്യക്കാർ. എന്നാൽ ഓലക്കൊഴുവ കിട്ടാനില്ല. മുനമ്പം, ചെല്ലാനം, തോപ്പുംപടി, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മീൻ എത്തിക്കുന്നത്. വഴിയോര വ്യാപാരം കൂടിയതോടെ ഫിഷ് ഹബ്ബുകൾക്ക് തിരിച്ചടിയായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. വില കൂടുതലാണെങ്കിലും മീൻ വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്. ചൂട് കൂടിയതോടെ ഇറച്ചിക്കോഴിയുടെ ലഭ്യതയും കുറഞ്ഞു. ബീഫ്, പന്നി വിലയിൽ കാര്യമായ മാറ്റമില്ല.

മത്തി 220.

കിളി 260.

അയല 200.

ചൂര 220.

ഉഴുവൽ 140.

ചെമ്പല്ലി 240.

അമൂർ 200.

വറ്റകുഞ്ഞ് 200.

തിലോപ്പിയ 140.

കരിമീൻ 550.

മങ്കട 200.

വറ്റ 540.

ഓലക്കൊഴുവ 440.

കോഴി 145.

ബീഫ് 380.

പന്നി 280.