para

കോട്ടയം. കലാ,സാംസ്കാരിക പരിപാടികളുടെ നടത്തിപ്പ് തടസപ്പെട്ട കൊവിഡ് കാലത്ത് പരസ്പരം മാസിക തുടക്കമിട്ട ഓൺലൈൻ സാഹിത്യ കൂട്ടായ്മ നൂറു തികച്ചു. ടാഗൂറിന്റെ ജന്മദിനാഘോഷവുമായി ഇന്നലെ നൂറാമത് ഓൺലൈൻ പരിപാടി സാഹിത്യ അക്കാഡമി പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കുരീപ്പുഴ ശ്രീകുമാർ അനുസ്മരണം നടത്തി. ഔസേപ്പ് ചിറ്റക്കാട് ആരംഭിച്ച പരസ്പരം മാസികയുടെ ഈ പരമ്പരയിലെ ആദ്യ ഓൺലൈൻ കവിയരങ്ങ് 2020 മേയ് 10നായിരുന്നു. കുരീപ്പുഴ ശ്രീകുമാറാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് പ്രതിവാരങ്ങളിൽ കഥയരങ്ങ്,കവിയരങ്ങ്, നാടൻ പാട്ടരങ്ങ്, സെമിനാറുകൾ, പുസ്തക ചർച്ചകൾ, അനുസ്മരണങ്ങൾ എന്നിങ്ങനെയുള്ള പരിപാ‌ടികളും നടത്തി .