മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പുഞ്ചവയൽ 2642ാം നമ്പർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാമത്തെ വാർഷികത്തിനും ഉത്സവത്തിനും കൊടിയേറി. മുക്കുളം വിജയൻ തന്ത്രി കൊടിയേറ്റ് നിർവഹിച്ചു.
പ്രതിഷ്ഠാ വാർഷിക സമ്മേളനം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്.തകടിയേൽ പ്രതിഷ്ഠാദിന സന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഡോ. പി. അനിയൻ, ഷാജി ഷാസ്, സി.എൻ മോഹനൻ, കെ.എൻ വിജയൻ, ഇ.ആർ പ്രതീഷ്, എം.സി ബിനു തുടങ്ങിയവർ പങ്കെടുത്തു.