
വാഴൂർ. എന്റെ തൊഴിൽ എന്റെ അഭിമാനമെന്ന പദ്ധതി വിവരശേഖരണ പരിപാടിക്ക് വാഴൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. തൊഴിലന്വേഷകരുടെ അഭിരുചിക്കും നൈപുണ്യത്തിനും യോജിച്ച തൊഴിലുകൾ നേടുന്നതിന് പ്രാപ്തരാക്കാനാണ് മിഷൻ ആരംഭിച്ചിരിക്കുന്നത് . കുടുംബശ്രീ അംഗങ്ങളാണ് വിവരശേഖരണത്തിനായി വീടുകൾ സന്ദർശിക്കുന്നത്. വാഴൂർ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി .പി. റെജി നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡി. സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, പി.ജെ.ശോശാമ്മ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ സ്മിത ബിജു, കില ബ്ലോക്ക് കോ ഒാർഡിനേറ്റർ ഷീബ എന്നിവർ പങ്കെടുത്തു.