വാഴൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾ ഭക്തരെ ആകർഷിക്കത്തക്കവിധം മനോഹരവും ശുചിത്വമുള്ളതുമാക്കി മാറ്റണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ. അനന്ദഗോപൻ . ഇതിനായി ദേവസ്വം ബോർഡ് ഉപദേശക സമിതികളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങൂർ ക്ഷേത്രത്തിൽ വടക്കേ നടയിൽ പുതിയതായി നിർമ്മിച്ച അലങ്കാര ഗോപുരത്തിന്റെയും ടൈൽ പാകി നോഹരമാക്കിയ തിരുമുറ്റത്തിന്റെയും സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഉപദേശകസമതി പ്രസിഡന്റ് അഡ്വ. എസ്.എം സേതുരാജ് അദ്ധ്യക്ഷത വഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി റെജി, ഉപദേശകസമിതി സെക്രട്ടറി വി.എൻ മനോജ്, പഞ്ചായത്തംഗം.ഡി. സേതുലക്ഷ്മി സബ് ഗ്രൂപ്പ് ഓഫിസർ ജയശ്രീ, ഉപദേശകസമിതി വൈസ് പ്രസിഡന്റ് സി.ജി ഹരിന്ദ്രനാഥ് എന്നിവർ സംസാരിച്ചു.