പാലാ: സെന്റ് തോമസ് കോളജിൽ 1987-90 വർഷത്തിൽ പത്തു വിഷയങ്ങളിലായി ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഒരുമ'യുടെ 2022 ലെ സ്‌നേഹസംഗമം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ റവ.ഡോ. ജെയിംസ് ജോൺ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ബാച്ചംഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അന്നത്തെ പ്രിൻസിപ്പൽ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വി.യു. കുര്യാക്കോസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, പാലാ ഡിവൈ.എസ്.പി ഷാജു ജോസ്, പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡിജോ കാപ്പൻ, ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷാജു എബ്രഹാം, കേസരി പ്രത്രാധിപർ ഡോ. മധു എൻ.ആർ. എന്നിവർ അദ്ധ്യാപകർക്ക് ആശംസകളർപ്പിച്ചു. നിക്‌സൺ കെ. അറയ്ക്കൽ സ്വാഗതവും റോയി ജോസഫ് നന്ദിയും അർപ്പിച്ചു.