നെടുംകുന്നം: ഭദ്രകാളി ക്ഷേത്രത്തിലെ മേടപ്പൂര ഉത്സവം 10നും 11നും നടക്കും. 10ന് വൈകിട്ട് 7ന് സംഗീതസദസ്, 8ന് ഹിഡുംബൻപൂജ, കാവടിവിളക്ക്. 11ന് രാവിലെ 10ന് വിവിധ സമിതികളുടെ നേതൃത്വത്തിൽ കാവുംനട കവലയിലേക്ക് കാവടി, കുംഭകുട ഘോഷയാത്ര. തുടർന്ന് ക്ഷേത്രത്തിലേക്ക് സംയുക്തഘോഷയാത്ര. 1.30ന് കാവടി അഭിഷേകം. വൈകിട്ട് 7.30ന് കളമെഴുത്തുംപാട്ടും, 7.45ന് വലിയഗുരുതി, രാത്രി 11ന് ഗരുഡൻവരവ്.