ചങ്ങനാശേരി: ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ 85-ാമത് വാർഷിക പൊതുയോഗവും 2022, 2023 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണവും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. 2022, 2023 വർഷത്തേക്ക് 1,47,24,557 രൂപ വരവും1,47,24,501 രൂപ ചെലവും വരുന്ന ബഡ്ജറ്റ് യൂണിയൻ സെക്രട്ടറി അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരൻ നായർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.ശ്രീകുമാർ, യൂണിയൻ കമ്മറ്റിയംഗങ്ങൾ, കരയോഗ യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.