ഏറ്റുമാനൂർ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ വില്പനനശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഏറ്റുമാനൂരിൽ തുടങ്ങിയ പരിശോധന കാരിത്താസിൽ അവസാനിപ്പിച്ചു. 18 കടകളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടെത്തിയ 4 കടകൾക്ക് നോട്ടീസ് നൽകി. ഏറ്റുമാനൂർ ഫുഡ് സേ്ര്രഫി ഓഫീസർ തെരസിലീൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധ തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.