നീണ്ടൂർ : ഓണംതുരുത്ത് എൽ.പി സ്‌കൂളിന് സമീപം വഴിയരികിൽ സ്ഥാപിച്ച മിനി എം.സി.എഫ് നിറഞ്ഞ് കവിഞ്ഞ് മാലിന്യം. ഇതോടെ മിനി എം സി എഫിന് പുറത്ത് മാലിന്യം കുന്നുകൂടുകയാണ്. പ്രദേശത്ത് കടുത്ത ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രവും സ്‌കൂളും അങ്കണവാടിയും പ്രവർത്തിക്കുന്നതിന് സമീപമാണ് മാലിന്യ കേന്ദ്രം. പഞ്ചായത്ത് നാലാം വാർഡിൽ എസ് കെ വി സ്‌കൂളിനു സമീപവും സമാനമായ സ്ഥിതിയാണ്. കാക്കയും മറ്റും മാലിന്യം കൊത്തിവലിച്ച് സമീപത്തെ വീടുകളിലെ കിണറുകളിൽ ഇടുന്നതായും പരാതി ഉയരുന്നുണ്ട്.