
തലയോലപ്പറമ്പ് : ഏനാദി ലിബറോ വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബോൾ ക്യാമ്പ് തുടങ്ങി. ക്യാമ്പിന്റെ ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ നിർവഹിച്ചു. ലിബറോ ഇൻസ്റ്റിറ്റ്യൂഷൻ രക്ഷകർതൃസമിതി പ്രസിഡന്റ് എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സി.ജി.സുരേഷ് ബാബു, വി.ആർ.രാജേഷ്, പ്രിയേഷ്.കെ.പി, പി.റോയി, രമ്യ റജി തുടങ്ങിയവർ സംസാരിച്ചു. ലിബറോ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനും കായിക അദ്ധ്യാപകനുമായ ടി.സി.ഗോപിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.