പാലാ: എൻ.സി.പിയുടെ കർഷകസംഘടനയായ നാഷണലിസ്റ്റ് കിസാൻ സഭ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസംഗമവും കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് സെമിനാറും നടത്തി. റബർ സബ്‌സിഡി നൽകുന്ന പരിധി 170 രൂപയിൽ നിന്നും 200 രൂപയായി ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ ശശീന്ദ്രൻ കർഷകസംഗമം ഉദ്ഘാടനം ചെയ്തു. ബേബി മാത്യു കിഴക്കേമുറി അദ്ധ്യക്ഷത വഹിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബേബി ഊരകത്ത്, സത്യൻ പന്തത്തല, ഗോപി പുറയ്ക്കാട്ട്, ജോസ് വാട്ടപ്പള്ളി, രഞ്ചനാഥ് കോടിമത, ഐഷ ജഗദീഷ്, ടോമി പാലറ, ജോസ് കുന്നുംപുറം, ജോർജ് തെങ്ങനാൽ, ബേബി പൊന്മല, ബാബു പുലിയന്നൂർ എന്നിവർ പ്രസംഗിച്ചു.