
കോട്ടയം. വെൽഡിംഗ് വർക്ക് ഷോപ്പ് ഉടമകളുടെ സംഘടനയായ കെ.ഐ.എഫ്.ഇ.യു.എ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോട്ടയം കളക്ടറേറ്റിനു മുന്നിൽ ഇന്ന് രാവിലെ 11ന് നടത്തുന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകും. ഇരുമ്പ് ഉത്പന്നങ്ങളുടെ വിലക്കയറ്റം സർക്കാർ മുൻകൈയെടുത്ത് തടയുക. ഇലക്ട്രിക് വെൽഡിംഗ് മേഖലയെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിൽ പുനഃസ്ഥാപിക്കുക. തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്ന് ജില്ലാ സെക്രട്ടറി ഡെന്നി കെ.ഫിലിപ്പ്, സംസ്ഥാന കമ്മിറ്റി അംഗം വി.ആർ.രാമചന്ദ്രൻ, റെജിമോൻ മാത്യു, പി.കെ. ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു .