പൊൻകുന്നം:ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിൽ അവധിക്കാല ശില്പശാല തുടങ്ങി.കവിത,ചിത്രരചന,ഒറിഗാമി,അബാക്കസ് തുടങ്ങി വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ ടി.പി രവീന്ദ്രൻപിള്ള, പ്രധാനാദ്ധ്യാപിക എം.ജി സീന, പി.ടി.എ പ്രസിഡന്റ് ജിൻസ് തോമസ്, എം.എൻ രാജരത്‌നം എന്നിവർ പ്രസംഗിച്ചു. സുധീർ.ജി.കുറുപ്പ്, കെ.കെ.രമാദേവിയമ്മ, ഗോപിക ഗോപൻ എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല.