cambu

മുണ്ടക്കയം. ഐ.എൻ.ടി.യു.സിയുടെയും ന്യൂവിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസും മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി. ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവ്വഹിച്ചു. സെക്രട്ടറി ടി.ടി.സാബു അദ്ധ്യക്ഷത വഹിച്ചു. ന്യൂ വിഷൻ മെഡിയ്ക്കൽ ഡയറക്ടർ ഡോ.ധൂമിൽ, ഡോ.അരുണദേവി ജെ, ഡോ.ഏബൽ മനോജ് ഏബ്രഹാം, ഡോ.ദീപാ ജോർജ്, ഡോ.ശിഖാ രാധാകൃഷ്ണൻ, ഷാരോൺ ജേക്കബ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോമോൻ ഐക്കര, പ്രകാശ് പുളിക്കൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ തുടങ്ങിയവർ സംഘാടകരായിരുന്നു.