തലയോലപ്പറമ്പ്: കൂട്ടിയിട്ടിരുന്ന വിറകിൽ നിന്നും തീപടർന്ന് സ്‌കൂൾ പാചകപ്പുര പൂർണമായും കത്തിനശിച്ചു. പൊതി ലിറ്റിൽ ഫ്‌ളവർ യുപി സ്‌കൂളിന്റെ സ്‌കൂളിനോട് ചേർന്നുള്ള പാചകപ്പുരയാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം. മുറിക്കുള്ളിൽ ഉണ്ടായിരുന്ന വിറക്, പഴയ ബെഞ്ചുകൾ, ഉപകരണങ്ങൾ, മേൽക്കൂര, ഇലട്രിക് വയറിംഗ് എന്നിവ പൂർണ്ണമായി കത്തിനശിച്ചു. മെയിൻ റോഡിന് സമീപത്തുള്ള കെട്ടിടത്തിന് പിന്നിൽ നിന്നും ശക്തമായ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്‌സിൽ വിവരം അറിയിച്ചത്. കടുത്തുരുത്തിയിൽ നിന്നും അസി. സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റെത്തി ഉടൻ തീയണച്ചതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് ഒഴിവായി. പാചകപ്പുരയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആയുർവേദ മരുന്ന് വിതരണ സ്ഥാപനത്തിന്റെ ഇലട്രിക്ക് ഉപകരണത്തിനും നാശമുണ്ടായി.തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു.


ഫോട്ടോ: തലയോലപ്പറമ്പ് പൊതി ലിറ്റിൽ ഫ്‌ളവർ യുപി സ്‌കൂളിന്റെ പാചകപ്പുരയ്ക്ക് തീപിടിച്ചത് കടുത്തുരുത്തി ഫയർഫോഴ്‌സ് അണയ്ക്കുന്നു.