കോട്ടയം: അയ്മനം മേഖലയിലെ ഗുരുദേവ ക്ഷേത്രങ്ങളിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് വീഴ്ചവരുത്തുന്നതായി ആക്ഷേപം. പരിപ്പ് ഗുരുദേവ ക്ഷേത്രത്തിലും ഒളശ്ശ അലക്കുകടവ് ഗുരുദേവ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. പരിപ്പ് ഗുരുദേവ ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടും അറസ്റ്റ് വൈകുകയാണെന്നും ശാഖാ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അതേസമയം സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അയ്മനം മേഖലയിലെ ശാഖാ ഭാരവാഹികളുടെ യോഗം ഇന്ന് 5.30ന് പരിപ്പ് ശാഖാ ഹാളിൽ ചേരുമെന്ന് യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ അറിയിച്ചു.