വിഴിക്കത്തോട് : എസ്.എൻ.ഡി.പി.യോഗം 1346-ാം നമ്പർ വിഴിക്കത്തോട് ശാഖാ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 13,14,15 തിയതികളിൽ നടക്കും. 13 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യഗണപതിഹോമം,7 ന് വിശേഷാൽ പൂജകളും വഴിപാടുകളും, 8 ന് കലശപൂജ, 9 ന് പതാക ഉയർത്തൽ ,9.30 ന് കലശാഭിഷേകം.വൈകിട്ട് 5.30 ന് സമൂഹപ്രാർത്ഥന, 6.30 ന് ദീപാരാധന,മംഗളാരതി.14 ന് രാവിലെ 8 ന് വിശേഷാൽ പൂജകളും വഴിപാടുകളും,9 ന് സമൂഹപ്രാർത്ഥന,വൈകിട്ട് 5.30 ന് സമൂഹ ആരാധന,6.30 ന് ദീപാരാധന,ദീപക്കാഴ്ച.15 ന് രാവിലെ പതിവ്പൂജകൾ, 9 ന് നെയ് വിളക്ക് പൂജ,12.30 ന് മഹാപ്രസാദമൂട്ട്.വൈകിട്ട് 6.30 ന് ദീപാരാധന,മംഗളാരതി, 7 ന് മഹാസുദർശനഹോമം.