പാലാ : കൂട്ടുകൂടിയും പാട്ടുപാടിയും ഒത്തുചേരാൻ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ കുട്ടികൾക്കായി 'ആലിപ്പഴം 2022 ' അവധിക്കാല ക്യാമ്പ് 20, 21 തീയതികളിൽ പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികളായ എം.ബി. ശ്രീകുമാർ, എം.പി. സെൻ, മിനർവാ മോഹൻ, സോളി ഷാജി, അനീഷ് ഇരട്ടയാനി എന്നിവർ അറിയിച്ചു. മീനച്ചിൽ യൂണിയനും കേരളകൗമുദിയും വനിതാസംഘവും യൂത്ത്മൂവ്‌മെന്റും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 20 ന് രാവിലെ 8.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9 ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സിനിമാതാരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുക്കും. ഇൻകം ടാക്‌സ് കമ്മിഷണർ ജ്യോതിസ് മോഹൻ മുഖ്യപ്രഭാഷണം നടത്തും.

ലാലിറ്റ് എസ്.തകടിയിൽ, രാമപുരം സി.ടി.രാജൻ, എം.ആർ.ഉല്ലാസ്, അരുൺ കുളംപള്ളിൽ, ഗിരീഷ് വാഴയിൽ, മിനർവാ മോഹൻ, സോളി ഷാജി എന്നിവർ ആശംസകൾ നേരും. എം.പി.സെൻ സ്വാഗതവും, അനീഷ് ഇരട്ടയാനി നന്ദിയും പറയും. 10.30 ന് അനൂപ് വൈക്കം ക്ലാസെടുക്കും. 12 ന് മജീഷ്യൻ കണ്ണൻമോൻ അവതരിപ്പിക്കുന്ന മാജിക് ഷോ. ഉച്ചതിരിഞ്ഞ് 2 ന് വാവാ സുരേഷ് ക്യാമ്പിലെ കുട്ടികളുമായി സംവദിക്കും. 3 ന് നാടൻപാട്ട് ശീലുകളുമായി ദീപാ ദാസ് എത്തും. 21 ന് രാവിലെ 9 ന് ബിബിൻ ഷാൻ നയിക്കുന്ന ക്ലാസ്. 11 ഡോ. ഷൈനി ആന്റണി നേതൃത്വം നൽകുന്ന സുംബാ ഡാൻസ്, 1 ന് നറുക്കെടുപ്പ് വിജയികൾക്ക് കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സമ്മാനങ്ങൾ വിതരണം ചെയ്യും. 1.30 ന് ജിൻസ് ഗോപിനാഥ്, റെജി രാമപുരം, ജോബി പാലാ എന്നിവർ നയിക്കുന്ന മ്യൂസിക്‌ കോമഡി ഷോ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447 231074, 9446401762, 04822 212625 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.