രാമപുരം : സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഫുട്‌ബാൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. 5 മുതൽ 9 വരെ ക്ലാസുകളിലുള്ള 160 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. സന്തോഷ് ട്രോഫി മുൻതാരം മാമൻ സി.എസ്, രാമപുരം മാർ അഗസ്തിനോസ് കോളേജ് കായികവിഭാഗം മേധാവി മനോജ് ചീങ്കല്ലേൽ എന്നിവരാണ് ക്യാമ്പ് നയിക്കുന്നത്. ദിവസവും രാവിലെ 7 ന് ക്യാമ്പ് ആരംഭിക്കും. കായികാദ്ധ്യാപിക മെല്ലാ ജോസഫിനാണ് ക്യാമ്പിന്റെ ചുമതല. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.