രാമപുരം : ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ നേതൃത്വത്തിൽ പാലാ നിയമസഭാ മണ്ഡലത്തിലെ ആദ്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് രാമപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10 മുതൽ 1 വരെയാണ് ക്യാമ്പ്. ത്വക്ക് രോഗചികിത്സ, വിഷ ചികിത്സ, സ്ത്രീരോഗ ചികിത്സ, മാനസികരോഗ ചികിത്സ, ബാലരോഗ ചികിത്സ എന്നിവയുടെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. രാവിലെ 10 ന് മാണി സി. കാപ്പൻ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് ജോഷി ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 9.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 9048003467.