പാലാ : ആർ.വി റോഡ് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതയോഗവും കുടുംബസംഗമവും മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് ഉദ്ഘാടനം ചെയ്തു. കെ.എൻ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി ഷാജു ജോസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ നീനാ ജോർജ്ജ് ചെറുവള്ളി, മാത്യു പാലമറ്റം, പ്രിൻസ് ജെ. പരുവനാനി, സതീഷ് കരീക്കന്നേൽ, മാത്യു സെബാസ്റ്റ്യൻ മേടയ്ക്കൽ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ യോഗത്തിൽ ആദരിച്ചു. ഭാരവാഹികളായി സോജൻ വെള്ളരിങ്ങാട്ട് (പ്രസിഡന്റ്), ഗോപാലകൃഷ്ണൻ കൃഷ്ണാഞ്ജലി, ബേബിമോൾ തോമസ് (വൈസ് പ്രസിഡന്റുമാർ), അഡ്വ. എ.എസ്. തോമസ് (സെക്രട്ടറി), ജിബിൻ മൂഴിപ്ലാക്കൽ, റെനി റോജി (ജോ. സെക്രട്ടറിമാർ), പ്രിൻസ് പരുവനാനി (ഓർഗനൈസിംഗ് സെക്രട്ടറി), ശുഭ സുന്ദർരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു