വൈക്കം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉല്ലല യൂണി​റ്റ് വാർഷിക പൊതുയോഗവും നവീകരിച്ച ഓഫീസ് കെട്ടിടത്തിന്റ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് ജോസഫ് ഇടത്തലിന്റ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ നവീകരിച്ച ഓഫീസിന്റ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി നിർവഹിച്ചു. വാർഷിക സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന വ്യാപാരികളെ ഉപഹാരം നൽകി ആദരിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്​റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.കെ.എൻ.പണിക്കർ , ജോൺപോൾ, ജോയിജോൺ , കെ.ജെ. മാത്യു, ശിവദാസൻ , സോമനാഥൻ, ഷാജി എസ്തപ്പാൻ , ബിജു പറപ്പള്ളി, എം.ഡി. സാബു, സന്തോഷ് ചിറയിൽ ,എം.കെ. ദേവാനന്ദൻ,സി. ഔസേപ്പ് ബാബു കുമ്മനത്തുശ്ശേരി, സലിംകുമാർ , തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.