തലയോലപ്പറമ്പ് : വെള്ളൂർ പടിഞ്ഞാറ്റുകാവ് ദേവി ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവവും വടക്കു പുറത്ത് ഗുരുതിയും ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പണ്ടാര അടുപ്പിൽ അഗ്‌നി പകർന്ന് ക്ഷേത്രം മേൽശാന്തി ജനാർദ്ദനൻ എമ്പ്രാൻ പൊങ്കാലക്ക് തുടക്കം കുറിച്ചു. 3 പതിറ്റാണ്ടിലധികമായി നിന്ന് പോയ വടക്കു പുറത്ത് ഗുരുതി ദേവപ്രശ്‌ന വിധി പ്രകാരം ഈ വർഷം മുതലാണ് പുന:രാരംഭിച്ചത്. തന്ത്രി മനയത്താറ്റ് മന നാരായണൻ നമ്പൂതിരി, ശബരിമല തിടപ്പള്ളിയിലെ ബാലകൃഷ്ണൻ എമ്പ്രാൻ ,കേശവർ എമ്പ്രാൻ ,ചോറ്റാനിക്കര ക്ഷേത്രം മേൽശാന്തി ജനാർദ്ദനൻ എമ്പ്രാൻ തുടങ്ങിരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.