
കോട്ടയം.നിർമാണം പൂർത്തിയാക്കിയ ആരോഗ്യസ്ഥാപനങ്ങളുടെയും ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റിന്റെയും ഉദ്ഘാടനം മന്ത്രി വീണജോർജ് നിർവഹിച്ചു. തലനാട് കുടുംബാരോഗ്യകേന്ദ്രം, കുളത്തുപ്രയാർ, കരിക്കാട്ടൂർ, പാഴൂത്തടം, മുണ്ടക്കയം മെയിൻസെന്റർ, പരുത്തുംപാറ, പയ്യപ്പാടി, തോട്ടയ്ക്കാട് മെയിൻസെന്റർ, ചിങ്ങവനം, കുണ്ടൂർ, തലനാട് മെയിൻസെന്റർ, കല്ലമ്പാറ, ഇലക്കാട് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബെന്നി ജോസഫ്, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, സ്ഥിരംസമിതി അദ്ധ്യക്ഷ കുഞ്ഞുമോൾ സാബു, ജില്ലാ പ്രോഗ്രാംമാനേജർ ഡോ.അജയ് മോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.എൽ.അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.