ഏറ്റുമാനൂർ : പുന്നത്തറ മണിമലക്കാവ് ദേവീക്ഷേത്രത്തിലെ 9ാമത് പ്രതിഷ്ഠാവാർഷികത്തിനും ഉത്സവത്തിനും തുടക്കമായി. 14 ന് സമാപിക്കും. ക്ഷേതത്തിൽ പുതിയതായി പണികഴിപ്പിച്ച ചുറ്റമ്പലം 109 ചുറ്റുവിളക്കുകൾ തെളിയിച്ച് ഭക്തജനങ്ങൾ സമർപ്പിച്ചു. ആമേടമന വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ടായിരുന്നു ചുറ്റമ്പല സമർപ്പണം. തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരി, മേൽശാന്തി മഹേഷ് ദാമോദരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.