silverline

ചങ്ങനാശേരി. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ സർക്കാരിന്റെ മരണമണി മുഴങ്ങുമെന്ന് മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.സി.മാമച്ചൻ പറഞ്ഞു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയിലെ സ്ഥിരം സമരപന്തലിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. മിനി കെ.ഫിലിപ്പ്, ബാബു കുരീത്ര, എൻ. ഹബീബ്, ബിജു ചെറുകാട്, ഡി.സുരേഷ്, ജോയിച്ചൻ മയ്യക്കളം, സെലിൻബാബു, ബാബു സെബാസ്റ്റ്യൻ, ജിജി ഈയ്യാലിൽ, ബിൻസി ബിനോയ്, ബേബിച്ചൻ അഞ്ചേക്കര എന്നിവർ പങ്കെടുത്തു.