പാലാ : പാലായിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് സഹായകരമായ പാലാ റിവർവ്യൂ റോഡിന്റെയും, റിംഗ് റോഡിന്റെയും പണി എത്രയും വേഗം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് സി.പി.ഐ പാലാ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.കെ.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ.ബാബു, പി.കെ.പാറുക്കുട്ടിയമ്മ, അമൽ സോജി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, മണ്ഡലം സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ്, ജില്ല കൗൺസിൽ അംഗം പി.കെ.ഷാജകുമാർ, കിസ്സാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ.തോമസ് വി.റ്റി, കെ.എസ്.മാധവൻ,സിബി ജോസഫ്, അഡ്വ.പി.ആർ.തങ്കച്ചൻ, ടോമി മാത്യു, ഒ.ജെ.ബിനോ,എന്നവർ പ്രസംഗിച്ചു. പി.എൻ.പ്രമോദിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.