പാലാ : അപ്രതീക്ഷിതമായി പാലായിൽ ഉണ്ടായ കനത്ത മഴയിൽ ദുരിതം നേരിട്ട വിവിധ മേഖലകൾ മാണി സി കാപ്പൻ എം.എൽ.എ സന്ദർശിച്ചു.

ദുരിതബാധിതർക്കു അടിയന്തിര സഹായം എത്തിക്കാൻ ജില്ലാ കളക്ടർ, ആർ.ഡി.ഒ എന്നിവർക്ക് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ.രാജനുമായി എം.എൽ.എ വിവരങ്ങൾ പങ്കുവച്ചു. സർക്കാർ വകുപ്പുകൾ നൽകുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം. മീനച്ചിലാറ്റിലും തോടുകളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആറ്റിലും തോടുകളിലും ഇറങ്ങുന്നതും സാഹസിക പ്രവർത്തനങ്ങൾ നടത്തുന്നതും ഒഴിവാക്കണം. അടിയന്തിര സാഹചര്യത്തിൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വന്നാൽ സൗകര്യങ്ങൾ ഒരുക്കണം.

മണ്ണിടിച്ചിൽ ഉൾപ്പെടെ സംഭവിച്ച പശ്ചാത്തലത്തിൽ പാലാ മേഖലയിൽ പാറഖനനം നിറുത്തിവയ്ക്കാൻ നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.