പാലാ : ഭരണങ്ങാനം, കടനാട് പഞ്ചായത്ത് അതിർത്തിയായ കയ്യൂർ നാടുകാണിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം ജോസ് കെ മാണി എം.പി സന്ദർശിച്ചു. മീനച്ചിൽ തഹസീൽദാർ എസ്.ശ്രീജിത്തിനെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. നാശനഷ്ടം വന്ന വീടുകൾക്ക് അടിയന്തരമായ ധനസഹായം അനുവദിക്കണമെന്ന് കളക്ടറോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.