പാലാ : വെള്ളപ്പൊക്ക ഭീഷണിയിൽ നിന്ന് മീനച്ചിൽ തോടിനെയും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മീനച്ചിൽ തോട് സംരക്ഷണ സമിതി ജോസ് കെ.മാണി എം.പിയ്ക്ക് നിവേദനം നൽകി. മീനച്ചിൽ തോട്ടിലെ മലിന്യങ്ങളും മണൽതിട്ടകളും തോട്ടിൽ വളർന്നു നിൽക്കുന്ന മരങ്ങളും നീക്കി തോടിനെ സംരക്ഷിക്കുവാനും വെള്ളമൊഴുക്ക് സുഗമമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കുറ്റില്ലാം,കടയം, വെള്ളിയേപ്പള്ളി മേഖലകളിൽ നിരവധി തവണ റോഡുകളിലും വീടുകളിലും വെള്ളം കയറിയിരുന്നു. ഇടയാറ്റ് ക്ഷേത്രത്തിന് സമീപത്തെ ഇടുങ്ങിയ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലം വേണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.