തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 706-ാം നമ്പർ മാത്താനം ശാഖയിലെ മഹാകവി കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ എട്ടാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുമാരനാശാൻ അനുസ്മരണവും സ്വീകരണ സമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റ് ചെയർമാൻ പ്രസാദ്‌ കൊ​റ്റാടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ അംഗവും കെ ജി എഫ് 2എന്ന ചിത്രത്തിന്റെ ഗാനരചയിതവുമായ അഡ്വ.സുധാംശുവിനെ യൂണിയൻ സെക്രട്ടറി ആദരിച്ചു. ശാഖാ പ്രസിഡന്റ് സത്യൻ ചിത്തിര, സെക്രട്ടറി വി.വി.ദേവ്, ഇ.ഡി.സുരേന്ദ്രൻ, വി.ആർ.ശ്രീകല,രമേശൻ, സനീഷ് കമലാസനൻ, സി.വി.കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.