വൈക്കം : കുടവെച്ചൂർ ശ്രാമ്പിമ​റ്റം 3274-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ ശ്രീ ശാരദാദേവി ക്ഷേത്രങ്ങളുടെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവം തുടങ്ങി. ദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിച്ചു. ക്ഷേത്രം തന്ത്രി സുരേഷ് മണീട്, മേൽശാന്തി പ്രജേഷ് ഇടയാഴം എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് എൻ.പി.വിജയൻ, സെക്രട്ടറി പി.എൻ.ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് പി.എൻ.കുഞ്ഞുമണി, യൂണിയൻ കമ്മി​റ്റി അംഗം എസ്.പി.ഷാജി എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ കലശാഭിഷേകം ,12.30 ന് പ്രസാദമൂട്ട് ,വൈകിട്ട് നാടകം. 13 ന് രാവിലെ കലശപൂജ ,കലശാഭിഷേകം 1 ന് അന്നദാനം,വൈകിട്ട് താലപ്പൊലി.