പാലാ : തെക്കേക്കര സെന്റ് ആൻസ് മത്സ്യവില്പന ശാലയിൽ നിന്ന് നഗരസഭ ആരോഗ്യവിഭാഗം പഴകിയ മത്സ്യം പിടിച്ചെടുത്തു. സ്ഥാപനത്തെ കുറിച്ച് നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്ന അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കൗൺസിലർ മായാ രാഹുലും സ്ഥലത്തെത്തിയിരുന്നു.

പുഴുവരിക്കുന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തിൽ പാലായിലെ മുഴുവൻ മത്സ്യ വില്പന ശാലകളിലും കൃത്യമായ പരിശോധന നടത്തണമെന്ന് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ പ്രൊഫ. സതീശ് ചൊള്ളാനി ആവശ്യപ്പെട്ടു.