വൈക്കം : കിസാൻ സഭ വൈക്കം മണ്ഡലം കമ്മി​റ്റിയുടെ നേത്യത്വത്തിൽ വൈക്കം ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ.വി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.ചന്ദ്രബാബു , കെ.രമേശൻ , കെ.സി.ഗോപാലക്യഷ്ണൻ നായർ , യു.മോഹനൻ, പി.ജി.ബേബി, സി.കെ.പ്രശോഭനൻ , ലേഖ ശ്രീകുമാർ , ശോഭനാകുമാരി, സിന്ധു മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.