
മുണ്ടക്കയം. ഉത്പന്നങ്ങൾക്ക് തറവില നിശ്ചയിക്കുക, രാസവള വിലവർദ്ധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള കിസാൻസഭ മണ്ഡലം കമ്മിറ്റി ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.ആർ.പ്രഭാകരൻ ധർണ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് കെ.സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.റ്റി പ്രമദ്, മണ്ഡലം സെക്രട്ടറി എൻ.ജെ.കുര്യാക്കോസ്, കെ.റ്റി.ശിവൻ, സൗദാമിനി തങ്കപ്പൻ, സുനിൽ റ്റി.രാജ്, അബ്ദുൾനാസർ, വിനീത് പനമൂട്ടിൽ, കെ.സി സുരേഷ്, കണ്ണൻ പുലിക്കുന്ന്, കിരൺ രാജ് , ലാലു ഷാസ് എന്നിവർ പ്രസംഗിച്ചു.