
കോട്ടയം. വൈക്കം ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ സസ്പെൻഷൻ റദ്ദാക്കണമെന്ന് എൻ.ജി.ഒ. അസോസിയേഷൻ വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റ് ആവശ്യപ്പെട്ടു. വനിതാശിശു വികസനവകുപ്പിലെ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു, ജില്ലാ സെക്രട്ടറി സോജോ തോമസ് , അഷ്‌റഫ് പറപ്പള്ളി, കെ.സി.ആർ.തമ്പി, ഫിറോസ്ഖാൻ, ജെ.ജോബിൻസൺ, ജോഷി മാത്യു, ബിജു ആർ ,
അജേഷ് പി.വി, ഇ.എസ് അനിൽകുമാർ, സ്മിത രവി ,സിന്ധു പി.ജി എന്നിവർ പ്രസംഗിച്ചു.