കുമരകം : ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം കുമരകം കലാഭവനിൽ നടന്നു. കൃഷിവിജ്ഞാന കേന്ദ്രം അസോസിയേറ്റ് പ്രൊഫ: ഡോ. ജി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മഹേഷ്ബാബു റിപ്പോർട്ടും, സംസ്ഥാന വൈസ് പ്രസിഡന്റ് ജോജികൂട്ടുമ്മേൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വിനോദ് കുമാർ (പ്രസിഡന്റ്, ഡി.മധു (സെക്രട്ടറി), മേഖലാ ജോസഫ് (ട്രഷറർ), കവിതാ ലാലു (വൈസ് പ്രസിഡന്റ്), ടി അഭിലാഷ് (ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.