ഏറ്റുമാനൂർ : കുടുംബരോഗ്യകേന്ദ്രത്തിന്റെയും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ ഡോക്ടേഴ്സ് വിംഗ് ഏറ്റുമാനൂരൂന്റെയും ആഭിമുഖ്യത്തിൽ തെളളകം ദീൻ ദയാൽ ഉപാദ്ധ്യായയിൽ മിഷൻ പിങ്ക് ഹെൽത്ത് പ്രോഗ്രാം സംഘടിപ്പിച്ചു. ഏറ്റുമാനൂർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ആശ ജോആൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ ഏറ്റുമാനൂർ മേഖല പ്രസിഡന്റ് ഡോ.വി.വി.സോമൻ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർമാരായ സുരേഷ്‌കുമാർ, സുധൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മറയ്ൻ ബിന്ദു, ജെ.എച്ച്.ഐ ശ്രീനിവാസൻ, ആർ.ബി. എസ്.കെ നഴ്‌സ് ദിലീപ്, അമ്പിളി, ജയാ രമണൻ, ഏലിസബത്ത് തുടങ്ങിയവർ പങ്കെടുത്തു.