കുമരകം : ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി കുമരകത്ത് ഇരുപതിനായിരം ടിഷ്യൂ കൾച്ചർ ഏത്തവാഴ തൈകൾ വിതരണം ചെയ്തു. 16 വാർഡുകളിലായി 22 കർഷക ഗ്രൂപ്പുകൾ രൂപീകരിച്ച് നേന്ത്രവാഴ കൃഷി ഇറക്കി കുമരകത്തെ വാഴകൃഷി ഗ്രാമമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പറഞ്ഞു. വാർഷിക പദ്ധതിയിൽ ആറര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നേന്ത്രവാഴ കൃഷി സംബന്ധിച്ച പരിശീലനം ഇതോടൊപ്പം നൽകും. 15000 തൈകൾ കൂടി വിതരണം ചെയ്യും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർഷ ബൈജു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബി.സുനാൽ പദ്ധതി വിശദീകരിച്ചു.